വന്യജീവി സങ്കേതത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി െ്രെഡവര്‍മാരുടെ കൂട്ടായ്മ
വനത്തിലെ കാട്ടരുവിയില്‍ തടയണ കെട്ടി വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളമൊരുക്കി തോല്‍പ്പെട്ടി വന്യജിവിസങ്കേതത്തിലേക്ക് സവാരി നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍.വേനല്‍ ചൂട് ഏറിയതോടെ വനത്തിനുള്ളിലെ തോടും പുഴകളും വരണ്ടുണങ്ങിയ സാഹചര്യത്തിലാണ് കാട്ടരുവിയില്‍ തടയണകെട്ടി ഒരു കൂട്ടം ഡ്രൈവര്‍ന്മാര്‍ ശ്രദ്ധേയരായത്.
വേനല്‍ രൂക്ഷമായതോടെ കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്ന സാഹചര്യത്തില്‍ ചാക്കുകളില്‍ മണ്ണ് നിറച്ചാണ് തടയണ നിര്‍മ്മാണം.രണ്ടു ദിവസങ്ങളിലായി രണ്ടുതടയണകള്‍ നിര്‍മ്മിച്ചു.ഹംസ.കെ.ബി, വി.കെനൗഷാദ്, അര്‍ഷാത് സി, കെ.വിപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.