പ്രവചനാതീതമായി വടക്കെ വയനാട്

0

ഭരണ തുടര്‍ച്ചയ്ക്ക് എല്‍.ഡി.എഫും തിരികെ പിടിക്കാന്‍ യു.ഡി.എഫും അങ്കത്തട്ടിലിറങ്ങുമ്പോള്‍ വടക്കെ വയനാട് ആര്‍ക്കൊപ്പം എന്നത് പ്രവചനാതീതം.ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വെച്ച് നോക്കുമ്പോള്‍ ഇരു മുന്നണികളും ബലാബലത്തില്‍ തന്നെ. എല്‍.ഡി.എഫിന് മാനന്തവാടി നഗരസഭ നഷ്ടപ്പെട്ടതും യു.ഡി.എഫിന് ഉരുക്ക് കോട്ടയായ വെള്ളമുണ്ട നഷ്ടപ്പെട്ടതും കണക്കുകള്‍ താളം തെറ്റിക്കുമോ എന്ന ചിന്തയിലാണ് ഇടത്‌വലത് മുന്നണികള്‍.

2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പനമരം, തിരുനെല്ലി പഞ്ചായത്തുകളും മാനന്തവാടി നഗരസഭയുടെയും ഭരണം എല്‍.ഡി.എഫിനായിരുന്നുവെങ്കില്‍ 2020ലെ തിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയുടെയും തവിഞ്ഞാല്‍ പഞ്ചായത്തിന്റെയും ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫാകട്ടെ 2015ല്‍ എടവക, വെള്ളമുണ്ട പഞ്ചായത്തുകള്‍ മാത്രമായിരുന്നു ഭരണം കൈയാളിയിരുന്നത്. എന്നാല്‍ ഇത്തവണ മാനന്തവാടി നഗരസഭയും തവിഞ്ഞാല്‍ പഞ്ചായത്തും പിടിച്ചെടുക്കുകയും എടവകയില്‍ ഭരണ തുടര്‍ച്ച നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ എന്നും യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയായ വെള്ളമുണ്ട നഷ്ടപ്പെട്ടത് ഗൗരവത്തോടെ കാണേണ്ടതാണ്.എല്‍.ഡി.എഫിന് മാനന്തവാടി നഗരസഭ നഷ്ടപ്പെട്ടതും ഗൗരവതരംതന്നെ.

കഴിഞ്ഞ തവണ എല്‍.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന പനമരം തുല്ല്യത പങ്കിട്ടത് ഇരുമുന്നണികളെയും സംബന്ധിച്ച് എടുത്തു പറയേണ്ടതാണ്. എന്തായാലും ഇരു മുന്നണികളും അരയും തലയും മുറുക്കി തന്നെ അങ്ക തട്ടിലിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.കഴിഞ്ഞ തവണ ബി.ജെ.പി.നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.മുന്നണിക്ക് 2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2015ല്‍ ഒരംഗം മാത്രമായിരുന്നു എങ്കില്‍ 2020 അത് മൂന്നംഗമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതോടെ ഇത്തവണത്തെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിനെക്കാള്‍ വര്‍ദ്ധനവ് ഉണ്ടാക്കാനുള്ള ശ്രമത്തിലുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!