സുല്‍ത്താന്‍ ബത്തേരിയില്‍ 2010ല്‍ നിര്‍മ്മാണം തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസാണ് ഇതുവരെ പൂര്‍ത്തിയാവാതെ കിടക്കുന്നത്.പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു കിട്ടാത്തതിനാല്‍ രണ്ട് വര്‍ഷമായി നിര്‍മ്മാണവും മുടങ്ങിയിരിക്കുകയാണ്.
സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ അതിഥി മന്ദിരങ്ങളില്‍ ഒന്നാണ് സുല്‍ത്താന്‍ ബത്തേരി പഴയ ഗസ്റ്റ് ഹൗസിനുസമീപം പത്ത് വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ചത്.തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി 16കോടി 36 ലക്ഷം രൂപ ചെലവഴിച്ച് ഗസ്റ്റ് ഹൗസിന്റെ 90ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.അനുവദിച്ച തുക പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ തികയാതായതോടെ പുതിയ എസ്റ്റിമേറ്റ് സര്‍ക്കാറിലേക്ക്് നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചുകിട്ടാത്തതിനാല്‍ രണ്ട് വര്‍ഷമായി നിര്‍മ്മാണം മുടങ്ങികിടക്കുകയാണ്.ഗസ്റ്റ് ഹൗസില്‍ ലിഫ്റ്റ്്,ഫര്‍ണിഷിംഗ്,ലാന്റ്്‌സ്‌കേപ്പിംഗ് എന്നിവയാണ് ഇനി സജ്ജീകരിക്കാനുള്ളത്. അഞ്ച് നിലകളിലായി 48 എക്‌സിക്യൂട്ടീവ് മുറികള്‍, 4 വി ഐ പി മുറികള്‍,രണ്ട് കോണ്‍ഫറന്‍സ് ഹാള്‍,റെസ്‌റ്റോറന്റും,ലോബിയും ഉള്‍പ്പെട്ടതാണ് പുതിയ ഗസ്റ്റ് ഹൗസ്്.നിര്‍മ്മാണം നിലച്ച കെട്ടിടത്തിനുചറ്റും ഇപ്പോള്‍ കാട് കയറി കിടക്കുകയാണ്. കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം ആരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതുവരെ ഗസ്റ്റ് ഹൗസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.