അടുപ്പ് കൂട്ടി  സമരം നടത്തി

0

നിരന്തരമായി പെട്രോള്‍, ഡീസല്‍ പാചക വാതക വില വര്‍ദ്ധപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ്സ് എടവക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുപ്പ് കൂട്ടി  സമരം നടത്തി. കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയും, മുന്‍ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി സമരം ഉദ്ഘാടനം ചെയ്തു.

മഹിള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഗിരിജാ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്‍സണ്‍ തൂപ്പുകര, ജോര്‍ജ് പടക്കൂട്ടില്‍, ഇബ്രാഹീം, എച്ച്.ബി.പ്രദീബ് മാസ്റ്റര്‍, മേരി ദേവസ്യ, ഗിരിജാ മോഹന്‍ദാസ്, ഉഷാ വിജയന്‍, ബിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!