സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടക്കമായി

0

അഖിലേന്ത്യാ യുവജന ഫെഡറേഷനും നവയുഗം തൃശ്ശിലേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തൃശ്ശിലേരി ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടില്‍ തുടക്കമായി.മൂന്ന് ദിവസമായി നടക്കുന്ന ടൂര്‍ണ്ണമെന്റ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബേബി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ കെ.ജി.ജയ അധ്യക്ഷത വഹിച്ചു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, വി കെ ശശിധരന്‍, കൃഷ്ണന്‍കുട്ടി, കെ വി ഷാജി, നിഖില്‍ പത്മനാഭന്‍, വിവി ആന്റണി, പ്രകാശന്‍ പനവല്ലി, കെ സജീവന്‍, വേണുഗോപാല്‍, സന്തോഷ്, രതീഷ്, മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.40 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും.ഞായറാഴ്ച നടക്കുന്ന സമാപനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ട്രോഫികള്‍ വിതരണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!