കരട് വിജ്ഞപനത്തിനെതിരെ കെസിവൈഎം മാനന്തവാടി രൂപത നേതൃത്വത്തില്‍ പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ നയിക്കുന്ന പ്രതിഷേധ ജാഥക്ക് കെസിവൈഎം കല്‍പ്പറ്റ മേഖല സ്വീകരണം നല്‍കി. കരട് വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെസിവൈഎം കല്‍പ്പറ്റ മേഖല അറിയിച്ചു.
ജോഫി വടക്കേടത്ത്, ഫാ തോമസ് തേരകം, ഡിന്റോ മുണ്ടുപ്ലാക്കല്‍,എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടം, യൂണിറ്റ് ഡയറക്ടര്‍മാരായ ഫാ. ജോണ്‍ പുളിന്താനം, എന്നിവര്‍ സംസാരിച്ചു.