വിദ്യാഭ്യാസ വായ്പയെടുത്ത് പ്രതിസന്ധിയിലായവരുടെ പേരില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ജപ്തി ഭീഷണി ഉള്‍പ്പെടെ ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ലീഡ് ബാങ്കിന് മുമ്പിലേക്ക് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സി.കെ.ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലക്ക് അനുവദിച്ച ഏഴായിരം കോടി രൂപയുടെ പാക്കേജില്‍ വിദ്യാഭ്യാസ വായ്പ ബാധ്യതയും ഉള്‍പ്പെടുത്തന്‍ ശ്രമിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ഡി.മാത്യൂ അധ്യക്ഷനായിരുന്നു. വര്‍ഗ്ഗീസ് മാത്യൂ, എം.വി.പ്രഭാകരന്‍ ,ശ്രീധരന്‍ ഇരുപുത്ര, എന്നിവര്‍ സംസാരിച്ചു.