താലൂക്ക് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി
പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞതായി എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.വസന്ത.എന്‍.ജി.ഒ യൂണിയന്‍ മാനന്തവാടി താലൂക്ക് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തു പകരുക,കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധനയങ്ങള്‍ക്കെതിരെ അണിനിരക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.ഒ.കെ.രാജു അദ്ധ്യക്ഷത വഹിച്ചു.കെ.വി.ജഗദീഷ്, എ.കെ.രാജേഷ്,എ.പി.മധുസുദനന്‍, സി.കെ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.