സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ ഭൂജലവകുപ്പിന്റെ അഭിമുഖ്യത്തില്‍ ഏകദിന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.നീര്‍ത്തടാധിഷ്ഠിത ഭൂജല പരിപാലനം ജനപങ്കാളിത്തത്തോടെ എന്ന വിഷയത്തില്‍ മാനന്തവാടി െ്രെടസംഹാളില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജോയ്‌സി ഷാജു, മെമ്പര്‍മാരായ പി.ചന്ദ്രന്‍ ,പി.കെ.അമീന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ.പുരുഷോത്തമന്ന്, ഭൂജലവകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമദ് കബീര്‍, എം.എം.ദീപു തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും നടന്നു.