സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി താലൂക്ക് മത്സ്യവിതരണ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് മാനന്തവാടി എരുമത്തെരുവില്‍ ഓ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.മല്‍സ്യ വിതരണ തൊഴിലാളികളുടെ ഉന്നമനത്തിനും,കേരള തീരങ്ങളിലെ മല്‍സ്യ സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് നല്ലയിനം മല്‍സ്യം,ചെമ്മീന്‍,കല്ല്മ്മക്കായ തുടങ്ങിയവ വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ മിതമായ നിരക്കില്‍ വില്‍പ്പനക്കായി എത്തിക്കാനും സൊസൈറ്റി ലക്ഷ്യമിടുന്നുണ്ട്.
കൂടാതെ വയനാട്ടിലെ കാരാപ്പുഴ,ബാണാസുര പ്രദേശത്തെ തൊഴിലാളികള്‍ പിടിക്കുന്നതും,മല്‍സ്യകര്‍ഷകര്‍ കൃഷി ചെയ്യുന്ന മത്‌സ്യം കൂടി വിപണിയില്‍ എത്തിക്കുക,അലങ്കാര മത്്‌സ്യം,അക്വേറിയം മെറ്റീരിയല്‍സ് എന്നിവയും എന്നിവയുടെ സ്റ്റാളുകള്‍,ലൈവ് ഫിഷ് സ്റ്റാള്‍ തുടങ്ങിയ സ്ഥാപനങ്ങളും തുടങ്ങുക എന്നതാണ് മല്‍സ്യ സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത്.ചടങ്ങില്‍ സംഘം പ്രസിഡണ്ട് അബ്ദുള്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍,സീമന്തിനി സുരേഷ് ,നഗരസഭ കൗണ്‍സിലര്‍ ശാരദ സജീവന്‍,ഏരിയ സെക്രട്ടറി എം റെജീഷ്
നിഖില,യു.യൂസഫ് എന്നിവര്‍ സംസാരിച്ചു.