വയനാട്‌മെഡിക്കല്‍ കോളേജില്‍ ഒ.പി.പ്രവര്‍ത്തനം ആരംഭിച്ചു

0

മാനന്തവാടിയിലെ വയനാട്‌മെഡിക്കല്‍ കോളേജില്‍ .ഒ.പി.പ്രവര്‍ത്തനം ആരംഭിച്ചു.ഇന്നു മുതലാണ് ഒ.പി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.ഗൈനക്കോളജി വിഭാഗവും നേത്രരോഗ വിഭാഗവും നേരെത്തെ ആരംഭിച്ചിരുന്നു.കിടത്തി ചികിത്സ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആശുപത്രി അധികൃതര്‍

 

മഹാമാരിയായ കൊവിഡ് ജില്ലയില്‍ സ്ഥിരീകരിച്ചതോടെ  ജില്ലാ ആശുപത്രി ജില്ലയിലെ കൊവിഡ് ആശുപത്രിയാക്കി മാറ്റുകയാണ് ഉണ്ടായത്.തുടര്‍ന്ന് ചികിത്സകളെല്ലാം മാനന്തവാടിയിലെ മൂന്ന് സ്വകാര്യ ആശുപത്രികളെ ജില്ലാ ആശുപത്രി സാറ്റ് ലൈറ്റ് ആശുപത്രിയാക്കി മാറ്റി രോഗികള്‍ക്ക് ചികിത്സ നല്‍കി വരികയായിരുന്നു.പിന്നീട് ഒ.പി.വിഭാഗങ്ങള്‍ ആശുപത്രിയോട് ചേര്‍ന്നുള്ള ഗവ:യു .പി സ്‌കൂളിലേക്ക് മാറ്റുകയാണ് ഉണ്ടായത്.ഈ ഒ.പി.വിഭാഗങ്ങളാണ് നിലവിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.നേരത്തെ സ്ത്രി രോഗവിഭാഗത്തിലും നേത്രരോഗ വിഭാഗത്തിലും രോഗനിര്‍ണ്ണയവും കിടത്തി ചികിത്സയും ആരംഭിച്ചിരുന്നു.അടുത്ത് തന്നെ മറ്റ് വിഭാഗങ്ങളിലെ കിടത്തി ചികിത്സയും ഇവിടെക്ക് മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാര്‍ പറഞ്ഞു.ഒ.പി.വിഭാഗം കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ആശുപത്രിയുടെ പ്രവര്‍ത്തനം സജീവമായി.

Leave A Reply

Your email address will not be published.

error: Content is protected !!