യൂത്ത് കോണ്‍ഗ്രസ് യൂത്ത് വാര്‍ സംഘടിപ്പിച്ചു

0

പി.എസ്.സി.യെ അട്ടിമറിച്ച് പിന്‍വാതില്‍ നിയമനത്തിലൂടെ കേരളത്തിലെ യുവജനതയെ വഞ്ചിച്ച പിണറായി സര്‍ക്കാരിനെതിരെയും സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും  നിരാഹാര സമരം നടത്തുന്ന  യൂത്ത് കോണ്‍ഗ്രസ് നേതാള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസ്സ് മാനന്തവാടിയില്‍ യൂത്ത് വാര്‍ സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. സി.എച്ച് സുഹൈര്‍,ഫൈസല്‍ ആലമ്പാടി,നിധിന്‍ തലപ്പുഴ,സച്ചിന്‍ നടവയല്‍,ബൈജു പുത്തന്‍പുരക്കല്‍,അമല്‍ റോയ് പോള്‍,അരുണ്‍ പയ്യമ്പള്ളി,ഷംസീര്‍ അരണപ്പാറ തുങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!