നിലാവ് പദ്ധതി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയിലേക്ക് മാറുന്ന നിലാവ് പദ്ധതി ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ടയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.വെള്ളമുണ്ടയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ബേബി സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ തെരുവ് വിളക്ക് ചാര്‍ജ്ജായി നല്‍കുന്ന തുക ഗണ്യമായി കുറച്ച് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക,തെരുവ് വിളക്കുകള്‍ ഊര്‍ജ്ജ സംരക്ഷണവും പ്രകൃതി സൗഹൃദവും പ്രദാനം ചെയ്യുന്നവയാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്.പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷയായിരുന്നു.