രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി.

0

കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ കുട്ടം മഞ്ചഹള്ളിയില്‍ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനംവകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി.വെള്ളിയാഴ്ച്ച വൈകിട്ടും ശനിയാഴ്ച പുലര്‍ച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ +2 വിദ്യാര്‍ത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരണപ്പെട്ടു.നാഗര്‍ഹോള ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന ഗ്രാമമാണ് കുട്ട താലൂക്കിലെ മഞ്ചഹള്ളി. വനം വകുപ്പിന്റെ നേതൃത്വത്തില്‍ താപ്പാനകള്‍ ഉള്‍പ്പടെയുള്ള തിരച്ചില്‍ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം മഞ്ചഹള്ളിയിലെ കാപ്പിത്തോട്ടത്തില്‍ നിന്നാണ് വനം വകുപ്പ് കടുവയെ മയക്ക് വെടി വെച്ച് പിടികൂടിയത്. കടുവയെ മൈസൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!