റോഡ് അടച്ചു ആളനക്കമില്ലാതെ പഴശ്ശികുടീരം

0

ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ റോഡ് അടച്ചു.ആളനക്കമില്ലാതെ പഴശ്ശികുടീരം.റോഡ് അടച്ചിടാതെ പഴശ്ശികുടീരത്തിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കണമെന്ന് നഗരസഭ.റോഡ് അടച്ചതോടെ പഴശ്ശികുടീരത്തിലെ വരുമാനവും ഇല്ലാതായി.

46 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് പഴശ്ശികുടീരത്തിലേക്കുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടച്ചത്.റോഡ് അടച്ചതോടെ പഴശ്ശികുടീരം കാണാന്‍ വരുന്നവര്‍ കുടീരം കാണാതെ തിരിച്ച് പോവുകയാണ്.കുടീരത്തിന് സമീപത്തെ ഗവ:യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്ത് ആളുകള്‍ നടന്ന് കുടീരത്തില്‍ എത്തണമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ജില്ലാ ആശുപത്രി ഒ.പി. വിഭാഗം ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികളുമായെത്തുന്ന വാഹനങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍ത്തുന്നതിനാല്‍ പഴശ്ശികുടീരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങളടക്കം നിര്‍ത്താന്‍ സ്ഥലമില്ലാത്തതിനാല്‍ പഴശ്ശികുടീരം കാണാതെ മടങ്ങുകയാണ് ചെയ്യുന്നത്.ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് തടസമില്ലാത്ത രീതിയില്‍ കുടീരത്തിലേക്ക് റോഡിന്റെ ഒരു ഭാഗത്തു കൂടി വാഹനം കടത്തിവിടണമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.കുടീരം സന്ദര്‍ശിക്കാന്‍ ആളുകളെത്താതിനാല്‍ കുടീരത്തില്‍ വരുമാനവും നിലച്ച നിലയിലാണ് അധികൃതര്‍ മുന്‍കൈ എടുത്ത് റോഡ് തുറന്നുകൊടുക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!