മെതിയന്ത്രം വിതരണം ചെയ്തു.
തവിഞ്ഞാല്‍ യവനാര്‍കുളം കുടത്തുംമൂല സൂര്യ കുടുംബശ്രീക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നല്‍കിയ മെതിയന്ത്രത്തിന്റെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു.ലീലരാമകൃഷ്ണന്‍, ബിന്ദുവിനോദ്, ബിന്ദു ബാബു, എ.സി ബാലന്‍, കെ കേളു, വിനോദ്ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു