മാനന്തവാടി നഗരസഭ ബജറ്റ് കാര്‍ഷിക, ക്ഷീരമേഖലയ്ക്ക് ഊന്നല്‍ 

0

ഭവന നിര്‍മ്മാണത്തിനും, കാര്‍ഷിക, ക്ഷീരമേഖലക്കും, വനിതകളുടെ ഉന്നമനത്തിനും ഊന്നല്‍ നല്‍കി മാനന്തവാടി നഗരസഭ ബജറ്റ്.92,0777632 രൂപ വരവും 91,4533632 രൂപ ചിലവും 6244000 രൂപ മിച്ചവുമുള്ള ബജറ്റാണ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ്സ അവതരിപ്പിച്ചത്.

സുസ്ഥിര വികസനത്തിനും കോവിഡാനന്തര സാമൂഹികസാമ്പത്തിക പുനര്‍നിര്‍മിതിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതും വീടില്ലാത്ത എല്ലാവര്‍ക്കും വീട് എല്ലാ വീടുകളിലും കുടിവെള്ളം, ആരോഗ്യ പരിപാലനം, ശുചിത്വം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും, കാര്‍ഷികമേഖലയുടെ സമഗ്രവികസനം, കോവിഡ് മൂലം തൊഴിലും ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ആശ്വാസ പദ്ധതികള്‍, ടൂറിസം മേഖലയുടെ പുത്തന്‍ ഉണര്‍വിന് വേണ്ടിയുള്ള നവീന പദ്ധതികള്‍ എന്നിവയ്ക്ക് പരമ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റാണ്അവതരിപ്പിച്ചത്. 

പശ്ചാത്തല വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നഗരസഭയ്ക്ക് വേണ്ടി പുതിയ ഓഫീസ് സമുച്ചയം, പയംമ്പള്ളി മേഖല ഓഫീസിന്റെ നിര്‍മ്മാണം ടൗണ്‍ നവീകരണം, വാതക ശ്മശാനം, ജനകീയം ബസ് സര്‍വീസ്, കലാകേന്ദ്രം, കായിക അക്കാദമി, മഹിളാ മന്ദിരങ്ങള്‍, വയോജന കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍, ടൗണ്‍ നവീകരണം, എന്നിവയ്‌ക്കെല്ലാം ബജറ്റില്‍ പ്രാധാന്യം നല്‍കി.

ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പി.വി. ജോര്‍ജ്, വിപിന്‍ വേണുഗോപാല്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, സീമന്തിനി സുരേഷ്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, വി.ആര്‍.പ്രവീജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!