വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി കല്‍പ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി എം ജനാര്‍ദ്ദനന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
എസ് സി എസ് ടി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച വരുമാന പരിധി പിന്‍വലിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തില്‍ പട്ടികജാതി വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. പട്ടികജാതി ക്ഷേമസമിതി ഏരിയ സെക്രട്ടറി എസ് ചിത്ര കുമാര്‍ അധ്യക്ഷനായിരുന്നു. ശശികുമാര്‍, സി ഓമന ടീച്ചര്‍, ബി ഭരതന്‍, ഒ ജയചന്ദ്രന്‍, പി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.