കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കും മുന്‍പ് സെറോ സര്‍വേയ്ക്ക് നിര്‍ദേശം

0

 

12 വയസ്സിനു താഴെയുള്ളവര്‍ക്കു കോവിഡ് വാക്‌സീന്‍ നല്‍കുന്നതിനു മുന്‍പ് ഈ പ്രായക്കാര്‍ക്കിടയില്‍ സെറോ സര്‍വേ നടത്തിയേക്കും. ദേശീയ പ്രതിരോധ കുത്തിവയ്പു പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്‌ധോപദേശക സമിതി ഈ നിര്‍ദേശം മുന്നോട്ടുവച്ചതായാണു വിവരം.512 പ്രായക്കാര്‍ക്കു കൂടി വാക്‌സീന്‍ നല്‍കുന്ന കാര്യം ഇന്നലെ സമിതി ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമുണ്ടായില്ല.

ഇതിനിടെ, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവോവാക്‌സ് കൂടി, 12 വയസ്സിനു മുകളിലുള്ളവര്‍ക്കു നല്‍കാന്‍ സമിതി നിര്‍ദേശിച്ചു. കഴിഞ്ഞ ഡിസംബറില്‍ തന്നെ കോവോവാക്‌സ് 18 വയസ്സിനു മുകളിലുള്ളവര്‍ക്കു നല്‍കാന്‍ അനുമതിയുണ്ട്. ഇന്നലെ ചേര്‍ന്ന യോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ചെറിയ കുട്ടികളെ കോവിഡ് വാക്‌സീന്‍ കുത്തിവയ്പിന്റെ ഭാഗമാക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടായി.

സെറോ സര്‍വേ

രക്തസാംപിള്‍ ശേഖരിച്ച്, വൈറസ് ബാധ വഴിയുള്ള ആന്റിബോഡി സാന്നിധ്യം പരിശോധിക്കുകയാണു സെറോ സര്‍വേയിലൂടെ ചെയ്യുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!