പ്രാദേശിക കാല്‍നടജാഥ ആരംഭിച്ചു

0

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രാദേശിക കാല്‍നടജാഥ കല്‍പ്പ്റ്റ മുണ്ടേരിയില്‍ ആരംഭിച്ചു. ജാഥ ക്യാപ്റ്റനും കെ എസ് ടി എ ജില്ലാ സെക്രട്ടറിയുമായ പി ജെ ബിനേഷ് കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു.

ജനപക്ഷ ബദല്‍ നയങ്ങള്‍ കരുത്ത് പകരുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പി എഫ് ആര്‍ ടി എ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു കാല്‍നട ജാഥ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെജിഒഎ എ കെ രാമചന്ദ്രന്‍, പി വി ഭാനുമോന്‍, സതീഷ്‌കുമാര്‍, പി കെ അബു എന്നിവര്‍ സംസാരിച്ചു. പത്താം തീയതി മുതല്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി നടന്നുവരുന്ന കാല്‍നട ജാഥ ഇന്ന് അവസാനിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!