മാനന്തവാടി ജില്ലാശുപത്രിയുടെ വിവിധ ഭാഗങ്ങള്‍ വൃത്തിയാക്കി കെ.സി.വൈ.എം
മാനന്തവാടി ഗവ. ഹോസ്പിറ്റല്‍ ഒ.പി വിഭാഗം പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങള്‍ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. മാനന്തവാടി, ദ്വാരക, പയ്യംപളളി തുടങ്ങിയ മേഖലകളിലെ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.
രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍, ട്രഷറര്‍ അഭിനന്ദ് കൊച്ചുമലയില്‍, മാനന്തവാടി മേഖല പ്രസിഡന്റ് അഷ്ജാന്‍ സണ്ണി, പയ്യംപള്ളി മേഖല പ്രസിഡന്റ് സനു ഇല്ലിക്കല്‍,രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടം ,സിസ്റ്റര്‍.സെലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.