ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി
മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് ബ്രഹ്മഗിരി പെരുകമന ശങ്കര പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉത്സവാഘോഷങ്ങള്‍ നടക്കുക.
നാളെ രാവിലെ 6ന് പതിവ് പൂജകള്‍ ഉണ്ടായിരിക്കും. ഉച്ചപൂജ,മലയിറക്കല്‍,മുത്തപ്പന്‍ വെള്ളാട്ട് ,മലക്കാരി വെള്ളാട്ട്, മലയിറക്കല്‍ തിറ, ഗുളികന്‍ തിറ,ഭഗവതി വെള്ളാട്ട് കലശം വരവ് എന്നിവയും 8ന് തിരുവപ്പന,ഭഗവതി തിറ ,കുടികഴ്ചയോടെ തിറ മഹോത്സവം സമാപിക്കും.