റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി വയനാട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റെ് വിഭാഗം നേതൃത്വത്തില്‍ പനങ്കണ്ടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ ട,അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനീഷ് എം,റോണി ജോസ് വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു.
റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെകുറിച്ചും ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങളെകുറിച്ചും വിശദീകരണം നല്‍കി.വിവിധ റോഡ് അപകടങ്ങളുടെ സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ച് അപകട കാരണം വിശദീകരിച്ചു.വിദ്യാര്‍ഥികളുടെയും അദ്ധ്യാപകരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.