അനുമോദന യോഗവും യാത്രയയപ്പും സംഘടിപ്പിച്ചു
കല്ലോടി സെന്റ് ജോസഫ് യുപി സ്‌കൂളില്‍ അനുമോദന യോഗവും യാത്രയയപ്പും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോളിനും, എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബിനും, പുഴയില്‍ ചാടിയ യുവതിയെ സ്വന്തം ജീവന്‍ മറന്ന് രക്ഷിച്ച സാമുഹിക പ്രവര്‍ത്തകന്‍ സിബി ആശാരിയോട്ടിലിനും നോണ്‍ടിച്ചിംഗ് സ്റ്റാഫ് ദിനാചരണത്തിന്റെ ഭാഗമായി പ്രതിനിധി ബിനോയ് മൂലയിലിനെയും ആദരിച്ചു.സ്ഥലം മാറിപ്പോകുന്ന അസിസ്റ്റന്‍ന്റ് മാനേജര്‍ ഫാ.റ്റിമ്പിന്‍ചക്കുളത്തിന് യാത്രയയപ്പും നല്‍കി.
പി റ്റി എ പ്രസിഡന്റ് സന്തോഷ് ഒഴുകയില്‍ അധ്യക്ഷനായിരുന്നു.കാതറിന്‍. സി.തോമസ് ,സൗമ്യരാജേഷ്, എന്നിവര്‍ സംസാരിച്ചു.