വാര്‍ത്ത വാസ്തവവിരുദ്ധം: മെഡിക്കല്‍ ഓഫീസര്‍

0

തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധന നടക്കുന്നില്ലെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മെഡിക്കല്‍ ഓഫീസര്‍.തൊണ്ടര്‍നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൃത്യമായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നില്ലെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ജനങ്ങളെ ബോധവല്‍ക്കരിക്കു ന്നതിനും രോഗവ്യാപനം കുറക്കുന്നതിനും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയത് ഇതോടെ തൊണ്ടര്‍ നാട്ടില്‍ പോസിറ്റീവ് നിരക്ക് വളരെകുറയുകയും ചെയ്തു.

രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെയും കോണ്‍ടാക്ട്‌ലിസ്റ്റിന്റെയും തോതനുസരിച്ചാണ് ആണ് ഓരോ സ്ഥലങ്ങളിലും ആരോഗ്യവകുപ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് .

കഴിഞ്ഞ ദിവസം കുടുംബാരോഗ്യ കേന്ദ്രത്തില്‍നടന്ന ടെസ്റ്റില്‍ മുപ്പതോളം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാല്‍ ഇന്ന് 209 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ ആറ് പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത് അതില്‍ നാല് പേര്‍ തൊണ്ടര്‍ നാട്ടിലും രണ്ടുപേര്‍ മറ്റ് പഞ്ചായത്തുകളിലുമാണ് . പരിമിതമായ സാഹചര്യത്തിലും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ ചില കോണുകളില്‍നിന്ന് നടത്തുന്ന പ്രചരണങ്ങള്‍ ഞങ്ങള്‍അപലപനീയമാണെന്ന്  മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!