തൊണ്ടാര്‍ ഡാമിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് യൂത്ത് ലീഗ്
തൊണ്ടാര്‍ ഡാമിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി.വെള്ളമുണ്ട കൊച്ചുവയലില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെപിസിസി ജനറല്‍ സെക്രട്ടറി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് ഇ.വി അദ്യക്ഷനായിരുന്നു. യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ടി.അസീസ്,കൊച്ചി ബായി,അയ്യൂബ് കെ.വി,സമദ് എന്‍,നിസാര്‍, എന്‍.മുഹമ്മദലി,പടയന്‍ ബഷീര്‍,മോയി.പി എന്നിവര്‍ സംസാരിച്ചു