ഒടുവില്‍ ആ കീരീടവും മാര്‍ ക്രിസോസ്റ്റം കയ്യടക്കി. ഗോവയില്‍ രാജ്യാന്തര ചലച്ചിത്രാത്സവത്തില്‍ പ്രദര്‍ശിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂര്‍വ മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ 103-ാം വയസില്‍ തേടിയെത്തിയത്. പ്രശസ്ത സംവിധായകന്‍ ബ്ലെസി തയാറാക്കിയ മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്ന 48 മണിക്കൂര്‍ 10 മിനുട്ട് ദൈര്‍ഘ്യമുള്ള ഇതിഹാസ ചലച്ചിത്രം 70 മിനുട്ടാക്കി ചുരുക്കിയാണ് 51-ാം മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലെ നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഈ എപിക് ഡോക്യൂമെന്ററി അവതരിപ്പിച്ചത്.
ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ക്രൈസ്തവ മേലധ്യക്ഷന്‍ ഏറ്റവും പ്രായമേറിയ മേലധ്യക്ഷന്‍, ലോകത്തെ സ്വാധീനിച്ച വ്യക്തി തുടങ്ങിയ നിലകളില്‍ ഇതു റെക്കോഡാകാനാണു സാധ്യത. ഒന്നാം ലോകമഹായുദ്ധം മുതല്‍ കൊറോണ വരെ നേരിട്ടു കണ്ട ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമുള്ള ക്രൈസ്തവ ബിഷപ്പിനെപ്പറ്റി രാജ്യത്തെ 100 പ്രമുഖ വ്യക്തികള്‍ നേരിട്ടു സംവദിക്കുന്ന ഈ ഡോക്യുമെന്ററി ഏകദേശം 5 വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി എന്ന നിലയില്‍ ഗിന്നസ് റെക്കോര്‍ഡിലും ഇതു ഇടം പിടിച്ചു. കൊറോണ വൈറസ് ബാധയില്ലായിരുന്നെങ്കില്‍ മാര്‍ ക്രിസോസ്റ്റം ലോകചലച്ചിത്രവേദിയുടെ ഈ അപൂര്‍വ ആദരം ഏറ്റുവാങ്ങാന്‍ ഗോവയില്‍ എത്തുമായിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി ഗോവയില്‍ പറഞ്ഞു.