എസന്‍സ് ഗ്ലോബല്‍ വയനാട് : ഞായറാഴ്ച ഏകദിന സെമിനാര്‍ സംഘടിപ്പിക്കും
എസന്‍സ് ഗ്ലോബല്‍ വയനാടിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കല്‍പ്പറ്റയില്‍ ഏകദിന സെമിനാര്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. പൊട്ടക്കിണറ്റിലെ അഭയമാര്‍ എന്ന വിഷയത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുമായി അഭിമുഖം,പ്രൊഫസര്‍ സി രവിചന്ദ്രന്‍,ഡോക്ടര്‍ ഹരീഷ് കൃഷ്ണന്‍ , ഡോക്ടര്‍ രാകേഷ്, ഷാരോണ്‍ സാപ്പിയന്‍ , ടി എം അയ്യുബ് എന്നിവരുടെ പ്രഭാഷണങ്ങളും സെമിനാറിന്റെ ഭാഗമാണ്. കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ചായിരിക്കും സെമിനാര്‍.കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പ്രവേശനം.സുദേവന്‍ കല്‍പ്പറ്റ, അഷ്റഫ് അലി,യാസിന്‍ വയനാട്, ഫസല്‍ കല്‍പ്പറ്റ, ഷാജഹാന്‍ കല്‍പ്പറ്റ എന്നിവര്‍ അറിയിച്ചു