ദുരിതാശ്വാസ സഹായധനം വിതരണം ചെയ്തു
കെ.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം വ്യാപാര ഭവനില്‍ ദുരിതാശ്വാസ സഹായധനം വിതരണം ചെയ്തു. തയ്യല്‍ തൊഴിലാളിയായ പുതുശ്ശേരി ജോയിയുടെ ബി.ടെക്. വിദ്യാര്‍ത്ഥിയായ മനു ജോണിന്റെ പഠനോപകരണങ്ങള്‍ പ്രളയകെടുതിയില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സഹായധനം നല്‍കിയത്. രണ്ട് വൃക്കകളും നഷ്ടപ്പെട്ട ഭര്‍ത്താവിന് ഒരു വൃക്ക നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തയ്യല്‍ തൊഴിലാളിയായ റാണിക്കും സഹായം കൈമാറി. ജില്ലാ സെക്രട്ടറി മനോഹരന്‍ കെ.കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആര്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. ചാക്കോ, പത്മാവതി, അനിത, രമണി, തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു.