കുഴല്‍ക്കിണര്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു.

0

പുല്‍പ്പള്ളി കുഴല്‍ക്കിണര്‍ നിറഞ്ഞ് കവിയുന്ന പ്രതിഭാസം തുടരുന്നു. വെള്ളം നിറഞ് കവിയുന്നതിന് പിന്നിലെ കാരണം വ്യക്തമല്ല, കഴിഞ്ഞ മാസം ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി മേഖലയിലെമ്പാടും വറ്റിക്കിടന്നിരുന്ന കിണറുകളില്‍ വരെ ഉറവയായി,  കുന്നില്‍ മുകളില്‍ നിന്നു വരെ ഉറവകുത്തിയൊലിക്കുന്ന കാഴ്ചയും കാണാം. മിക്കകിണറുകളിലും ക്രമതീതമായാണ് വെള്ളം ഉയര്‍ന്നത്. പുല്‍പ്പള്ളി വടാനക്കവല മഠത്തില്‍ സാബുവിന്റെ 200 അടി ആഴത്തിലുള്ള കുഴല്‍ക്കിണറില്‍ മഴക്കാലം ശക്തമായതിനെത്തുടര്‍ന്ന് വെളളം നിറഞ്ഞ് പുറത്തേക്ക് പോവുകയാണ് നിത്യവും, ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഒഴുകിപ്പോകുന്നത്. ഇത്തരം പ്രതിഭാസം മേഖലയിലെ മറ്റു ചില കിണറുകളിലും ഉണ്ടായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!