വെള്ളമുണ്ടയില്‍ കോവിഡ് വര്‍ദ്ധിക്കുന്നു
വെള്ളമുണ്ടയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു ആശങ്കയോടെ ആരോഗ്യവകുപ്പ്. അതീവ ജാഗ്രത പാലി ക്കണമെന്നും പ്രായമുള്ളവരും കുട്ടികളും പരമാവധി വീട്ടില്‍തന്നെകഴിയണമെന്നും രോഗലക്ഷണം ഉള്ള ആളു കള്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഓരോ ദിവസം കൂടുന്തോറും വെള്ളമുണ്ടയില്‍ കോവി ഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനുള്ളത്. കഴിഞ്ഞദിവസം 78 ആളു കളില്‍ പരിശോധന നടത്തിയപ്പോള്‍ ഇതില്‍ മുപ്പതോളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചു. നിലവില്‍ 120ഓളം രോഗികളാണ് വെള്ളമുണ്ടയില്‍ കോവിഡ് പോസിറ്റീവ് ഉള്ളത്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പരിശോധനയ്ക്ക് എത്തു ന്ന ആളുകളില്‍ സംശയം തോന്നുന്ന ആളുകള്‍ക്ക് പരി ശോധന ഇപ്പോള്‍ നടത്തുന്നുണ്ട് .ഇങ്ങനെ പരിശോധന നടത്തുന്നതില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇപ്പോള്‍ കൊ വിഡ് പോസിറ്റീവ് ഫലമാണ് ആന്റിജന്‍ പരിശോധന യില്‍ വരുന്നത്. ഇത് വളരെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നത്. വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണ്. എല്ലാദിവസവും ആശുപ ത്രി യില്‍ ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്. പ്രായമുള്ളവരും കുട്ടികളും പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.