കല്‍പ്പറ്റ പോലീസ് സ്റ്റേഷനു സമീപമുള്ള വാക്‌സിന്‍ സ്റ്റോറിലാണ് വാക്‌സിന്‍ സൂക്ഷിക്കുന്നത്.കോഴിക്കോട് റീജണല്‍ സ്റ്റോറില്‍ നിന്നുമാണ് ജില്ലയിലേക്കുള്ള കൊവിഡ് വാക്‌സിന്‍ എത്തിച്ചത്. 9590 ഡോസ് വാക്‌സിനാണ് ജില്ലയ്ക്ക് ലഭിച്ചിട്ടുള്ളത്. ജില്ലയിലെ 9 സ്ഥലങ്ങളിലാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
നാളെ മുതല്‍ ഈ സ്ഥലങ്ങളിലേക്ക് വിതരണത്തിനായി വാക്‌സിന്‍ എത്തിക്കുകയും പതിനാറാം തീയതി കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുകയും ചെയ്യും.
തുടക്കത്തില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ്, ആശാ പ്രവര്‍ത്തകര്‍ അംഗന്‍വാടി വര്‍ക്കേഴ്‌സ് എന്നിവര്‍ക്കാണ് വിതരണം നടത്തുക. ഒരു ദിവസം 100 പേര്‍ക്കായിരിക്കും വാക്‌സിനാണ് നല്‍കുക. വാക്‌സിന്‍ സൂക്ഷിപ്പ്, വിവിധ ആശുപത്രിയിലേക്കുള്ള കൊണ്ടുപോകല്‍, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ടീമിനെ നേരത്തെ തന്നെ ജില്ലയില്‍ സജ്ജമാക്കിയിരുന്നു.വാക്‌സിന്‍ നല്‍കുന്ന നഴ്‌സുമാര്‍ക്കും മുന്‍പേ പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്.