നിയന്ത്രണം വിട്ട ഗുഡ്‌സ് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു.
മീനങ്ങാടി കൊളഗപ്പാറ കവലക്ക് സമീപം നിയന്ത്രണം വിട്ട ഗുഡ്‌സ്(എയ്‌സ്)
വാഹനം മരത്തിലിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടു.മീനങ്ങാടി 53ലെ തോട്ടത്തില്‍ അബൂബക്കറിന്റെയും,നബീസയുടെയും മകന്‍ ഷെമീര്‍(30),മുട്ടില്‍ പരിയാരം പാറക്കല്‍ വീട്ടില്‍ മുസ്തഫ എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. മീനങ്ങാടി ഭാഗത്തുനിന്നും ബത്തേരിയിലേക്ക് വരുന്നതിന്നിടെയാണ് അപകടം.