ഏങ്കള ഗളസ് കിഴങ്ങുത്സവം നാളെ സമാപിക്കും
എടവക എള്ളുമന്നത്ത് നടക്കുന്ന ഏങ്കള ഗളസ് കിഴങ്ങുത്സവം നാളെ സമാപിക്കും. കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ എള്ളുമന്ദം എക്കൊ ഫ്രണ്ട്സ് സൊസൈറ്റി എന്നിവ ചേര്‍ന്നാണ് ഏങ്കള ഗളസ് കിഴങ്ങുത്സവം ഒരുക്കിയത്. 16 തരം മഞ്ഞള്‍, 40 തരം കാച്ചില്‍, പലതരം ചേന,
കൂടാതെ വന വിഭവങ്ങളായ കിഴങ്ങുകള്‍, ഔഷധ ഗുണമുള്ള കിഴങ്ങ് വര്‍ഗങ്ങള്‍
ഉള്‍പ്പടെ 80 ഓളം കിഴങ്ങ് വിളകളാണു കിഴങ്ങ് ഉത്സവത്തില്‍ പ്രദര്‍ശിപ്പിച്ചത്.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കിഴങ്ങ് ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.