തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി നറുക്കെടുപ്പിലൂടെ ചെയര്‍മാനെ തിരഞ്ഞെടുക്കും

0

മാനന്തവാടി നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.നാല് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ യു.ഡി.എഫിനും ഒന്ന് എല്‍.ഡി.എഫിനും.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തുല്യമായതിനാല്‍ നറുക്കെടുപ്പിലൂടെ യായിരിക്കും ചെയര്‍മാനെ തിരഞ്ഞെടുക്കുക.സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് അസാധുവായി

ബഹളവും സംഘര്‍ഷവും കൈയാങ്കളിയുമൊക്കെ യായി മാനന്തവാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം നടന്ന മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിലും കൈയാങ്കളിയിലും കലാശിച്ചപ്പോള്‍ ഇന്നും പതിവ് തെറ്റിക്കാതെ തുടങ്ങിയപ്പോള്‍ തന്നെ ബഹളത്തില്‍ കലാശിച്ചതിനാല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങാന്‍ കഴിഞ്ഞത്.കഴിഞ്ഞ ദിവസം നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹളം വെച്ചത്.തുടര്‍ന്ന് വരണാധികാരി ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ നിലവില്‍ മാറ്റി വെച്ച കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനായിരുന്നു നിര്‍ദ്ദേശം.

ഇതെ തുടര്‍ന്ന് ഉച്ചക്ക് 12.30തോടെ വീണ്ടും തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുക യായി രുന്നു.  ധനകാര്യം, വികസന കാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ യു.ഡി.എഫ് നേടിയപ്പോള്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എല്‍.ഡി.എഫ് നേടുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തുല്ല്യത പങ്കിട്ടതിനാല്‍ നറുെക്കടുപ്പിലൂടെയായിരിക്കും ക്ഷേമകാര്യ ചെയര്‍മാനെ തിരഞ്ഞെടുക്കുക. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് 13ന് നടക്കും

Leave A Reply

Your email address will not be published.

error: Content is protected !!