കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനവുമായി വനംവകുപ്പ്.
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചി ന്റെ പരിധിയില്‍ കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കമായി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ബോധവല്‍ക്കരണമാണ് പ്രാരംഭഘട്ടത്തില്‍ നടക്കു ന്നത്.കാട്ടുതീയില്‍ നിന്നും വനത്തെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തോല്‍പ്പെട്ടി ബേഗൂര്‍ ഫോറസ്റ്റ് ഹാളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം വയനാട് വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.സുനില്‍കുമാര്‍ നിര്‍വഹിച്ചു.
കുട്ടികള്‍ക്ക് വേണ്ടി വനത്തിലേക്ക് ട്രക്കിങ്ങും സംഘടിപ്പിച്ചു.പ്രമുഖപരിസ്ഥിതി പ്രവര്‍ത്തകന്‍ മുനിര്‍തോല്‍പ്പെട്ടി, ഫോറസ്റ്റര്‍ കെ.കുഞ്ഞിരാമന്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു.