സര്‍ക്കാര്‍ ജീവനക്കാരോടുള്ള നീതി നിഷേധം  പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി

0

കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്ത അനുവദിക്കുക ,ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക ,ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക ,ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ചിന്റെ നേത്വത്വത്തില്‍ താലൂക്ക് ഓഫീസ് ,മിനി സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രകടനവും ,പ്രതിഷേധ കൂട്ടായ്മയും നടത്തി.എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എന്‍.വി.അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി ,സെക്രട്ടേറിയേറ്റംഗം എന്‍.ജെ.ഷിബു, ജോയിന്റ് സെക്രട്ടറിമാരായ സി.ജി.ഷിബു ,എം.ജി. അനില്‍ കുമാര്‍ ,ബ്രാഞ്ച് സെട്ടേറി എം.എ. ബൈജു എന്നിവര്‍ പ്രസംഗിച്ചു. ശരത്ത് ശശിധരന്‍ ,ശിവന്‍ പുതുശ്ശേരി ,സജീവന്‍ എന്‍.കെ .,ജയേഷ് പി.,മുരളി വി. എന്നിവര്‍ നേത്വത്വം നല്കി.

Leave A Reply

Your email address will not be published.

error: Content is protected !!