രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 75 ആയി.അതിതീവ്ര വൈറസ് സ്ഥിരീകരിച്ചതിന് ശേഷം ഇതുവരെ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത 4858 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1211 പേര്‍ 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി. 75 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തു.
ജീനോം സീക്വന്‍സിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മുബൈയിലെ ലാബില്‍ നടത്തിയ ടെസ്റ്റിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെ പരിശോധിച്ചതില്‍ 33 സാംപിളുകളാണ് പോസിറ്റീവ് ആയത്.