മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷനും മത്സരരംഗത്ത്

0

21ന് നടക്കുന്ന പനമരം ക്ഷീരോല്‍പ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ ക്ഷീരകര്‍ഷകരുടെ സംഘടന മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷനും മത്സരരംഗത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിനാണ് ഇത്തവണ മത്സരിക്കുന്നതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പാനലില്‍ മത്സരിച്ച വിജയി ക്കുന്നവര്‍ ക്ഷീര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് മത്സര രംഗത്തേക്ക് ഇറങ്ങിയത്.

സാധാരണക്കാരായ 9 ക്ഷീരകര്‍ഷകരുടെ പാനല്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ക്ഷീര സംഘത്തില്‍ വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!