ഔഷധസസ്യ ഉദ്യാന നിര്‍മ്മാണ പ്രവര്‍ത്തി ജില്ലാ പഞ്ചായത്ത് ക്ഷേമകാര് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു
വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ തരുവണ കരിങ്ങാരി ഗവ യു. പി. സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാന നിര്‍മ്മാണ പ്രവര്‍ത്തി ജില്ലാ പഞ്ചായത്ത് ക്ഷേമകാര് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ രമേശന്‍ സി.വി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയര്‍മാന്‍ സി. എം അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് പദ്ധതി വിശദീകരണം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, പഞ്ചായത്ത് അംഗം സ്മിത ജോയി, ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ. സുധീഷ് പി. എന്‍,ഹെഡ്മാസ്റ്റര്‍ ശശി പി കെ, പി.ടി.എ പ്രസിഡണ്ട് നാസര്‍ എസ്, പി.ടി.എ വൈസ് പ്രസിഡണ്ട് റഷീദ് കാരപ്പറമ്പന്‍, എം.പി. ടി. എ പ്രസിഡണ്ട് അശ്വതി സി, എസ്. എം. സി ചെയര്‍മാന്‍ മഹേഷ് പി, ആയുഷ്‌ക്ലബ് കോര്‍ഡിനേറ്റര്‍ ടോമി മാത്യു, ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ്, ഡോ ജനിത കെ ജയന്‍ ,ശ്രീലത പി , ബാലന്‍പുത്തുര്‍, ജീന ഇ. എസ്. ജെസി കെ ജെ എന്നിവര്‍ സംസാരിച്ചു.