തീയറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രം
തീയറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാരിന് കത്തയച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അൺലോക്ക് മാനദണ്ഡങ്ങൾ പ്രകാരം തീയറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. കണ്ടെയ്ൻമെന്റ് സോണിൽ തീയറ്ററുകൾ തുറക്കരുതെന്നും ഉത്തരവുണ്ട്. ഈ ഉത്തരവ് ജനുവരി 31 വരെ നിലവിലുണ്ട്.
ഇതിനിടെയാണ് തീയറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയത്.പൊങ്കലിനോടനുബന്ധിച്ച് തീയറ്ററുകളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു. വിജയ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.