ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടൂറിസം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ എടക്കല്‍ ഗുഹയിലെത്തിയത്. ഒന്നാം ഗുഹാമുഖത്തെ കല്ല് അടര്‍ന്നുവീണ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ പ്രധാന ഗുഹവരെ നടന്ന് കണ്ടശേഷമാണ് ഒന്നരമണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കല്ല് അടര്‍ന്നുവീണ സംഭവം വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് എടക്കല്‍ ഗുഹ ആഗസ്റ്റ് 8 എട്ടുമുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. റെഡ് അലര്‍ട്ടിന് ശേഷം ഒരു ദിവസം തുറന്നിരുന്നു അന്നാണ് കല്ല് അടര്‍ന്നുവീണത് ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പ്രവേശനം വീണ്ടും നിരോധിച്ചു. എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയില്‍ നടന്ന അനധികൃത നിര്‍മ്മാണങ്ങളും മരംമുറിയും അടക്കം ഇതിന് കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കും. പുരാവസ്തു വകുപ്പിന് കീഴിലുളള എടക്കല്‍ ഗുഹ അതീവ പ്രാധാന്യമുളള ചരിത്രശേഷിപ്പാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.