മക്കിമലയിലെ പുത്തന്‍ സ്‌കൂള്‍ ഉദ്ഘാടനം നാളെ (04.09.2018)
ഓഗസറ്റ് 9 ന് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും 20 ഓളം കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുന്ന മക്കിമല പ്രദേശത്തെ ഏക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. മക്കിമല ജി.എല്‍.പി സ്‌കൂള്‍ സങ്കേതിത വിഭാഗം നിലവിലെ സ്‌കൂള്‍ കെട്ടിടം പഠനയോഗ്യമല്ലന്ന് സാക്ഷ്യപ്പെടുത്തിയതോടെ ഗ്രാമപഞ്ചായത്തും വകുപ്പ് മേധാവികളും നാട്ടുകാരും ചേര്‍ന്ന് പകരം താല്‍കാലികമായി പുനര്‍നിര്‍മ്മിച്ച് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് എം.എല്‍.എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യുംമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങും എന്ന സാഹചര്യത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞമാസം 31 ന് ചേര്‍ന്ന് സര്‍വ്വകക്ഷി യോഗത്തിലാണ് മക്കിമലയില്‍ തന്നെയുള്ള മദ്രസ്സ ഹാളിലേക്കും വനസംരക്ഷണ സമിതിയുടെ കെട്ടിടത്തിലേക്കും വിദ്യാലയം മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് രണ്ട് ദിവസം കൊണ്ട് പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുകയായിരുന്നു. എന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ 80 ഓളം കുട്ടികളാണ് മക്കിമല സ്‌കൂളില്‍ പഠിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളിധരന്‍, എന്‍ ജെ ഷജിത്ത്, വിജയലക്ഷ്മി ടീച്ചര്‍, ദേവകി ടീച്ചര്‍, സദാശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.