കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസ് ഉടമകളുടേയും ജീവനക്കാരുടേയും ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഓടണമെന്ന് സ്വകാര്യ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് വയനാട് സ്വകാര്യ ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും തിങ്കളാഴ്ച സര്‍വ്വീസ് നടത്തി. ഉടമകളുടെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ഒപ്പം തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും ചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാകാര്യ ബസ്സുടമകുളുടേയും ജീവനക്കാരുടേയും ഈ കൂട്ടായ്മ കേരളത്തിന് മാതൃകയാക്കാമെന്ന് തുടര്‍ന്ന് നടന്ന യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.സുഗതന്‍, പി.കെ. രാജശേഖരന്‍, മുത്തലീബ് മാനന്തവാടി, രഞ്ജിത്ത് റാം, ടി.ജെ ബാബുരാജ് , ബീരന്‍കുട്ടി ഹാജി, ഇ.ഖാലിദ്, മാര്‍വാന്‍ ബത്തേരി, കരീം മേപ്പാടി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.