കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്ജില്ലയിലെ ത്തും.വൈകീട്ട് നാലിന് പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
വിവിധ സാമൂഹിക സംഘടനാ പ്രതിനിധികള്‍, വ്യാപാരി-വ്യവസായികള്‍, പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍,ആര്‍ക്കിടെക്ടുകള്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവരായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.വിശിഷ്ടാതിഥികളുടെ നിര്‍ദേശങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയും.കോഴിക്കോട് നടക്കുന്ന പര്യടനത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും മുഖ്യമന്ത്രി ജില്ലയിലെത്തുക