ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാകുന്നു. പ്രാഥമിക സര്‍വേ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ തന്നെ ഇതിനുള്ള നടപടികള്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തുടങ്ങിയിരുന്നു. ഡി.പി.ആര്‍ തയ്യാറായാല്‍ പദ്ധതി കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കും. ഇതിനിടെ പരിസ്ഥിതി ആഘാതപഠനത്തിന് പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയുടെ സംഘം മറിപ്പുഴയിലെത്തി.
പഠനത്തിനുള്ള ഉപകരണങ്ങള്‍ പുഴ കടത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പദ്ധതി പ്രദേശത്തെത്തിച്ചത്. നാല് അലൈന്‍മെന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ രണ്ടാമത്തെ അലൈന്‍മെന്റാണ് ഏറ്റവും അനുയോജ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വര്‍ഗം കുന്നില്‍ നിന്ന് തുടങ്ങി മേപ്പാടിയിലെ മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്നതാണിത്. ഇതില്‍ തുരങ്കത്തിന് മാത്രം എട്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
ഡിപിആര്‍ പൂര്‍ത്തിയായാലേ പദ്ധതി ചെലവ് എത്രയെന്ന് വ്യക്തമാകൂ. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ നടപടികള്‍ വേഗത്തിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാര്‍ഗമാണ് പുതിയ പാത. കിഫ്ബിയില്‍ നിന്ന് 658 കോടി രൂപ അനുവദിച്ച് മേയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നു .ഇതിനു പിന്നാലെയാണ് നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.
പദ്ധതിയുടെ പ്രഖ്യാപനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹി ച്ചിരു ന്നു.പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കലും നിര്‍മാണവും രണ്ടുവര്‍ഷം മുമ്പ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ഏല്‍പ്പിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ആയിരം കോടി രൂപയെങ്കിലും ചെലവുവരുമെന്നാണ് പ്രതീക്ഷി ക്കുന്നത്.
ആനക്കാംപൊയില്‍ മറിപ്പുഴയില്‍നിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടി കള്ളാടിയില്‍ അവസാനിക്കു ന്നതാണ് പാത.ഇതില്‍ കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്ന് മുതല്‍ കള്ളാടിവരെ വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്താണ് തുരങ്കം നിര്‍മിക്കേ ണ്ടിവരുക.മറിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തിലുള്ള പാലവും ഇരുവശത്തുമായി അഞ്ച് കിലോമീറ്റ റോളം റോഡും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.