ചെക്കന്‍ എന്ന സിനിമയുടെ ചിത്രീകരണം വടുവന്‍ചാലില്‍ ആരംഭിച്ചു.നെല്ലാറച്ചാല്‍ പ്രദേശങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്നു.ജനുവരി എട്ടാം തീയ്യതി വരെ ജില്ലയില്‍ ചെക്കന്റെ ചിത്രീകരണം ഉണ്ടാകും. പിന്നീട് അട്ടപ്പാടി കേന്ദ്രീകരിച്ചായിരിക്കും ചിത്രീകരണങ്ങള്‍.ഗപ്പി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണുവാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമയാണ് ചെക്കന്‍.ഗോത്ര വിഭാഗത്തിലെ കലാമികവുള്ള കുട്ടികളെ പലപ്പോഴു, തഴയപ്പെടുന്ന സാഹചര്യമുണ്ട് കലാസാംസ്‌കാരിക മേഖലയിലേക്ക് ഗോത്ര വിഭാഗക്കാരെ കൈ പിടിച്ചുയര്‍ത്താന്‍ പലപ്പോഴും സമൂഹത്തിനാവില്ല .പല കാരണങ്ങളാല്‍ അവഗണിക്കപ്പെട്ട ചെക്കന്‍ എന്ന ഗോത്ര വിഭാഗ ബാലന്‍ സോഷ്യല്‍ മീഡിയയിലൂടെയും റിയാലിറ്റി ഷോയിലൂടെയും അംഗീകരിക്കപ്പെടുകയും പിന്നീട് സമൂഹം ചെക്കന്‍ എന്ന കുട്ടിയെ ആദരിക്കുകയും ചെയ്യുന്നു, ഇതാണ് സിനിമയുടെ ഉള്ളടക്കം
.
അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നാടന്‍ പാട്ട് പാടി കലാകേരളത്തിന്റെ ശ്രദ്ധനേടിയ നഞ്ചിയമ്മയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയില്‍ നഞ്ചിയമ്മയുടെ പേരക്കുട്ടിയാണ് വിഷ്ണുവിന്റെ കഥാപാത്രം. അമ്മുമ്മയില്‍ നിന്ന് നാടന്‍ പാട്ടിന്റെ രസങ്ങള്‍ പഠിക്കുകയും പാടുകയും ചെയ്തിട്ടുള്ള ‘ചെക്കന്‍’ (വിഷ്ണു) നാടന്‍പാട്ട് കലാകാരനായിട്ടാണ് അഭിനയിക്കുന്നത്.
വിനോദ് കോവൂര്‍, അബു സലീം, തസ്നി ഖാന്‍, നഞ്ചിയമ്മ (അയ്യപ്പനും കോശിയും), ഷിഫാന ഷാഫി, ലിയ അമന്‍സ്, മാരാര്‍, സലാം കല്‍പ്പറ്റ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഷാഫി എപ്പിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് റെഡ് വണ്‍ നിവ്വഹിക്കുന്നു.
മണികണഠന്‍ പെരുമ്പടപ്പ്, ഒ.വി. അബ്ദുള്ള എന്നിവര്‍ എഴുതിയ വരികള്‍ക്ക് മണികണഠന്‍ പെരുമ്പടപ്പ് സംഗീതം പകരുന്നു. ചെക്കനിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മണികണഠന്‍ പെരുമ്പടപ്പും ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ മെഗാഹിറ്റ് ഗാനം പാടി അഭിനയിച്ച നഞ്ചിയമ്മ യുമാണ്.
ഹൗസ് ഫുള്‍ സിനിമാ ടാക്കീസ് എന്ന സംഘടന ഭാരവാഹികളായ സലാം കല്‍പ്പറ്റ, മാരാര്‍ തിനപുരം, കിഷോര്‍ ചീരാല്‍, ഉണ്ണി നിറം, കാസിം വയനാട് വിഷന്‍, അബ്ദുള്‍ മജീദ്, ഉഷ കോഴിക്കോട്, എന്നിവര്‍ ഷൂട്ടിംഗിന് നേതൃത്വം നല്‍കുന്നു.