കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍

0

കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിക്കുക. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചു കൊണ്ട് പ്രതിഷേധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍എല്‍പി കൂടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചും ആര്‍എല്‍പി പ്രഖ്യാപിച്ചു. 32 ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തിന് പങ്കാളിത്തം ഏറിവരികയാണ്. ഡിസംബര്‍ 30 ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രാക്ടറുകള്‍ ആയി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം ചൊവ്വാ ഴ്ച രാവിലെ 11 ന് ചര്‍ച്ചക്ക് തയാറാണെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, താങ്ങുവില രേഖാമൂലം ഉറപ്പാക്കുനതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതി കള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് 42 കര്‍ഷക സംഘടന കളുടെ നേതാക്കള്‍ കേന്ദ്രസര്‍ ക്കാരിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!