ഓരോ 33 സെക്കന്‍ഡിലും ഒരു മരണം; യുഎസില്‍ കൊവിഡ് താണ്ഡവം തുടരുന്നു
കൊവിഡ് 19 മഹാമാരി വന്‍ തിരിച്ചടികള്‍ നല്‍കിയ രാജ്യമാണ് യുഎസ്. ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ക്ക് തന്നെ കൊവിഡ് കേസുകളും മരണനിരക്കു മെല്ലാം യുഎസില്‍ ഉയര്‍ന്ന് തന്നെയായിരുന്നു. ഇതിനിടെ ചെറിയ ആശ്വാസവുമായി ഏതാനും നാളുകള്‍ കടന്നുപോയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ രണ്ടാം തരംഗം ആഞ്ഞടിക്കുകയായിരുന്നു. ഇപ്പോഴിതാ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് യുഎസിലെ മരണനരക്ക് ഉയരുന്നത്. ഡിസംബര്‍ 20 വരെയുള്ള ഒരാഴ്ചക്കാലത്ത് ഓരോ 33 സെക്കന്‍ഡിലും ഒരു കൊവിഡ് മരണം എന്ന നിലയ്ക്കായിരുന്നു സ്ഥിതിഗതികളെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സ്’ പുറത്തുവിടുന്നത്.