കാട്ടിക്കുളം ടൗണില്‍ കാട്ടാനകൃഷി നശിപ്പിച്ചു.

0

ഇന്നലെ രാത്രിയാണ് പഞ്ചായത്തിന്റെ മൈതാനത്തോട് ചേര്‍ന്ന പ്രദേശത്ത് ആന വ്യാപകമായി കൃഷി നശിപ്പിച്ചത്.നസീമ മന്‍സില്‍ അഷറഫ്, താന്നിക്കുഴിയില്‍ സത്യവൃതന്‍ , ബേക്കറി ഗിരീഷ്, താണിക്കുഴിയില്‍ നളനി, കണി കുടിയില്‍ പങ്കജം എന്നിവരുടെ വാഴ, തെങ്ങ്, നെല്ല് എന്നിവയും കൊയ്ത് ഉണങ്ങാന്‍ ഇട്ടിരുന്ന ഒരേക്കറോളം നെല്ലുമാണ് കാട്ടാന നശിപ്പിച്ചത്.

ടോര്‍ച്ചടിച്ചാല്‍ വെളിച്ചത്തിന് നേരെ പാഞ്ഞടുക്കുന്ന ആനയാണ് വീട്ടുമുറ്റത്ത് വരെ എത്തി നാശം വിതക്കുന്നത് . ആനയുടെ അക്രമണം ഭയന്ന് ആരും ടോര്‍ച്ചടിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്യാത്തതിനാല്‍ കൂടുതല്‍ കൃഷി നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. .പലപ്പോഴും ആനയുടെ മുമ്പില്‍ നിന്നും തലനാരിഴക്കാണ് ഈ പ്രദേശത്തുക്കാര്‍ രക്ഷപെടുന്നത്.കാട്ടിക്കുളം രണ്ടാം ഗെയിറ്റു മുതല്‍ കോണവയല്‍ ഫോറസ്റ്റ് അവസാനിക്കുന്ന മൂന്നര കിലോമീറ്റര്‍ മാങ്കുളം മോഡല്‍ ക്രാഷ് ഗാഡ് റോപ്പ് ഫെന്‍ സിഗ് നിര്‍മ്മിച്ച് ആനയുടെ ആക്രമണങ്ങളില്‍ നിന്ന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാവുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!